മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികില്‍സാ സഹായം വിതരണം ചെയ്തു
മുണ്ടേരി പഞ്ചായത്തിലെ 21 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച 6.25 ലക്ഷം രൂപ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണം ചെയ്തു. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടം കൂടുതല്‍ ശ്രദ്ധയൂന്നുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ അര്‍ഥവത്താവുകയെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരമായി ആവശ്യമുള്ള ചികില്‍സാ സഹായം ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായ വിതരണം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിച്ചിട്ടുണ്ട്. സഹായ നിധിയില്‍ നിന്നുള്ള തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഇത്തരം ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാവേണ്ടതുണ്ടെന്നും അര്‍ഹരായവര്‍ക്ക് അവ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
മുണ്ടേരി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ മഹിജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ പ്രമീള, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ആര്‍.കെ പത്മനാഭന്‍, വി.പി അജിത, തഹസില്‍ദാര്‍ വി.എം സജീവന്‍, എം ഗംഗാധരന്‍, അഡ്വ. ശ്രീകാന്ത് രവി വര്‍മ, പി.കെ രാഘവന്‍, ജി രാജേന്ദ്രന്‍, പി ചന്ദ്രന്‍, സുനില്‍ കുമാര്‍, സി.പി സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമൂഹ്യസുരക്ഷാ പദ്ധതികളെ കുറിച്ച് മുന്‍ സാമൂഹ്യനീതി ഓഫീസര്‍ ടി.ടി സെബാസ്റ്റ്യന്‍, ജില്ലാ പട്ടിക വികസന ഓഫീസര്‍ കെ കെ ഷാജു എന്നിവര്‍ ക്ലാസ്സെടുത്തു.
പി എന്‍ സി/4462/2017
- Log in to post comments