Skip to main content

ഭക്ഷ്യോത്പാദന സാങ്കേതിക ക്ലിനിക്ക് തിരുവല്ലയില്‍

    ഭക്ഷ്യോത്പാദന സംരംഭങ്ങള്‍ക്ക് ഉണര്‍വേകുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം ഈ മാസം 28,29 തീയതികളില്‍ തിരുവല്ല ഹോട്ടല്‍ തിലകില്‍ വച്ച് ഭക്ഷ്യോത്പാദക സാങ്കേതിക ക്ലിനിക്ക് നടത്തുന്നു. ജില്ലയിലെ ഉത്പാദന സേവന സംരംഭങ്ങളുടെ വിജയസാധ്യത മുന്നില്‍ കാണുന്നതിനാണ് ക്ലിനിക്ക് സംഘടിപ്പിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യകള്‍, മാംസ ഭക്ഷ്യ വ്യവസായം, ഉത്പാദന രീതികള്‍, ആകര്‍ഷകമായ പാക്കേജിംഗ് ആന്‍ഡ് ലേബലിംഗ്, വിപണന തന്ത്രങ്ങള്‍, ചക്കയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, സര്‍ക്കാര്‍ സഹായ പദ്ധതികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സംരംഭകര്‍ക്ക് ബോധവത്ക്കരണം നല്‍കും.    സംരംഭം തുടങ്ങുന്നതിനോ ആധുനീകരിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ സംബ്സിഡിക്ക് അപേക്ഷിക്കാനുള്ള സംവിധാനം ക്ലിനക്കില്‍ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0468 2214639, 2212219, 9446828587.                                        (പിഎന്‍പി 3181/17)

date