Skip to main content

ദീര്‍ഘകാലമായിട്ടുള്ള പദ്ധതികളില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കണം: കലക്ടര്‍     

ജില്ലയില്‍ ദീര്‍ഘകാലമായി പരിഗണനയിലിരിക്കുന്ന ്രെപാജക്ടുകളില്‍ തുടര്‍ നടപടി കൈക്കൊള്ളാന്‍ വകുപ്പ് തലവന്‍മാര്‍ പ്രത്യേക ്രശദ്ധ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. ജില്ലാ തലത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ നടപടികള്‍ക്ക് വേണ്ട ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
    ജില്ലയില്‍ പിഎസ്‌സി നിയമനം നല്‍കിയ 35 കൃഷി ഓഫീസര്‍മാരില്‍ 32 പേര്‍ ഇതിനകം ജോലിയില്‍ പ്രവേശിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതായും അവര്‍ പറഞ്ഞു. പഴശ്ശി റിസര്‍വ്വോയറില്‍ സ്വയംസഹായ സംഘങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് വഴി മത്സ്യകൃഷി ചെയ്യാന്‍  അനുമതി നല്‍കുന്നതിനാവശ്യമായ ശുപാര്‍ശ തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. ഫിഷറീസ് വകുപ്പുമായി ഇതിനാവശ്യമായ കരാര്‍ ഉണ്ടാക്കി ്രെപാജക്ട് നടപ്പിലാക്കുന്നതിനാണ് ജില്ലാ വികസന സമിതി നിര്‍ദേശിച്ചിട്ടുള്ളത്.
    വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി യോഗം അവലോകനം ചെയ്തു. യോഗത്തില്‍ ജില്ലാ വികസന സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/4479/2017

date