കലക്ടറേറ്റില്‍ വാഹന പാര്‍ക്കിങ്ങ് നിയന്ത്രിക്കും
കലക്ടറേറ്റില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹന പാര്‍ക്കിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു. അനധികൃതമായി കലക്ടറേറ്റില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എഡിഎം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
വിവിധ വകുപ്പുകളുടെയും ജീവനക്കാരുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്ത് തിരിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും പ്രത്യേക സ്ഥലം നിശ്ചയിക്കും. തിങ്കളാഴ്ച മുതല്‍ കലക്ടറേറ്റിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കാന്‍ രാവിലെ ഒമ്പത് മണി മുതല്‍ ഒരു ഹോം ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടാകും. ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ നല്‍കും. കാന്റീന്‍ പരിസരവും സ്പാര്‍ക്ക് ഓഫീസ് പരിസരവും വൃത്തിയാക്കി പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യമൊരുക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ വിവിധ വകുപ്പ് തലവന്‍മാര്‍, ജീവക്കാരുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി എന്‍ സി/4480/2017
- Log in to post comments