ഓട്ടോ ടാക്‌സി; ധനസഹായത്തിന് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പരമാവധി 3.70 ലക്ഷം രൂപ പദ്ധതി തുകയുളള ഓട്ടോ ടാക്‌സി പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയരുത്. അപേക്ഷകര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കുന്നതിനുളള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം.
വായ്പാ തുക 6 ശതമാനം പലിശ സഹിതം 5 വര്‍ഷം കൊണ്ട് തിരിച്ചടക്കണം. ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദേ്യാഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. താല്‍പര്യമുളളവര്‍ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036.
പി എന്‍ സി/4483/2017
- Log in to post comments