Post Category
തപാല്‍ ഏജന്റ് ഒഴിവ്
തപാല്‍ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് സേവനം ആവശ്യമുളള കണ്ണൂര്‍, തളിപ്പറമ്പ് നഗരപരിധിയിലെ ഉപഭോക്താക്കളില്‍ നിന്നും ഉരുപ്പടികള്‍ ശേഖരിച്ച് കണ്ണൂര്‍, തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസുകളിലേക്ക് എത്തിക്കുന്നതിനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ഏജന്റുമാരെ നിയമിക്കുന്നു. മാര്‍ക്കറ്റിങ്ങ് അഭിരുചിയുളള യുവതീ യുവാക്കള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ തയ്യാറാക്കി ഡിസംബര്‍ 5 ന് മുമ്പ് അപേക്ഷിക്കണം. ശേഖരിക്കുന്ന കത്തുകളുടെ എണ്ണത്തിനും തൂക്കത്തിനും ആനുപാതികമായിട്ടാണ് വേതനം. ഇരുചക്ര വാഹനമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
പി എന്‍ സി/4484/2017
date
- Log in to post comments