Post Category
ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം
ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) - ൽ വനിതകൾക്കായുള്ള ഡിപ്ലോമ ഇൻ മൾട്ടി സ്കിൽ ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. ആറ് മാസം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു. ഉയർന്ന പ്രായപരിധി 30 വയസ്. ഈ കോഴ്സിന്റെ ഫീസ് 25,000+ ജി എസ് ടി ആണ്. ഇതിൽ ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം ഫീസിളവും പിന്നാക്ക എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഈ കോഴ്സ് പൂർണ്ണമായും സൗജന്യമായിരിക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 0471 2329468, 2339178, 2329539, 9446329897.
പി.എൻ.എക്സ്. 5906/2024
date
- Log in to post comments