Skip to main content
.

"ഇനി ഞാൻ ഒഴുകട്ടെ" : മാലിന്യമുക്ത നവകേരള ജനകീയക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം

ജില്ലയെ മാലിന്യമുക്തമാക്കുന്നതിനായി "ഇനി ഞാൻ ഒഴുകട്ടെ" എന്നപേരിൽ മാലിന്യമുക്ത നവകേരള ജനകീയക്യാമ്പയിനിൻ്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം തങ്കമണിയിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു നിർവഹിച്ചു. നാടിന്റെ മുഖഛായ മാറ്റാനുള്ള  മുഖ്യപദ്ധതികളിലെന്നാണ് സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയെന്നും എല്ലാ നാട്ടുകാരും പദ്ധതിയുടെ ഭാഗമാകണമെന്നും പ്രസിഡണ്ട് പറഞ്ഞു.

ഹരിത വിദ്യാലയം, ഹരിത സ്ഥാപനങ്ങൾ എന്നിവർക്കുള്ള  സർട്ടിഫിക്കറ്റ്  വിതരണവും പരിപാടിയോടനുബന്ധിച്ച് നടന്നു. ജില്ലയിലെ 394 വിദ്യാലയങ്ങളെ ഹരിത വിദ്യാലയളായും 47 കലാലയങ്ങളെ ഹരിതകലാലയങ്ങളായും 1276 സ്ഥാപനങ്ങളെ ഹരിതസ്ഥാപനങ്ങളായും 53 ടൗണുകളെ ഹരിത ടൗണുകളായും 32 പൊതുസ്ഥലങ്ങളെ ഹരിത സുന്ദര പൊതുസ്ഥലങ്ങളായും 4 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസംകേന്ദ്രങ്ങളായും 51 ശതമാനം അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ടങ്ങളായും പ്രഖ്യാപിച്ചു.. ക്യാമ്പയിന്റെ ഭാഗമായി  650 പേർ പങ്കെടുത്ത തങ്കമണി കാമാക്ഷി പാറക്കടവ് തോട്കി അഞ്ച് കിലോമീറ്റര്‍ ശുചീകരണ പ്രവർത്തനവും  നടന്നു.

കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുമോൾ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ആസുത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഹരിതകേരള മിഷൻ ഡി എം സി ഡോ. അജയ് കൃഷ്ണ പദ്ധതി വിശദീകരിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി മുക്കാട്ട്, പഞ്ചായത്തംഗം റെനി റോയ് എന്നിവർ പങ്കെടുത്തു.

ചിത്രം :ക്യാമ്പയിന്റെ ഭാഗമായി തങ്കമണി കാമാക്ഷി പാറക്കടവ് തോട്കി അഞ്ച് കിലോമീറ്റര്‍ ശുചീകരണപ്രവർത്തനങ്ങൾ.

 "ഇനി ഞാൻ ഒഴുകട്ടെ" : മാലിന്യമുക്ത നവകേരള ജനകീയക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്‌ഘാടനം തങ്കമണിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു നിർവഹിക്കുന്നു.

ക്യാമ്പയിന്റെ ഭാഗമായി നടന്ന സർട്ടിഫിക്കേറ്റ് വിതരണം

 

date