Post Category
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ കാഞ്ഞിരപ്പിള്ളി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍
രജിസ്‌ട്രേഷന്‍ പുതുക്കാതെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാതെയും സീനിയോരിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക്
സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍
പുതുക്കാന്‍ മാര്‍ച്ച് 18 വരെ അവസരം. 2024 ഡിസംബര്‍ 31-ന് അന്‍പത് വയസ്സ് പൂര്‍ത്തിയാകാത്തവരായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ നേരിട്ടോ ദൂതന്‍ മുഖേനയോ അസ്സല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം രജിസ്‌ട്രേഷന്‍ കാര്‍ഡുമായെത്തി രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് കാഞ്ഞിരപ്പിളളി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments