Skip to main content

ട്രൈബ്യൂണൽ സിറ്റിംഗ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ജനുവരി മാസം 6, 7, 13, 20, 21, 27, 28 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആർഡിഒ കോടതി) 3, 9, 31 തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 17, 24 തീയതികളിൽ മഞ്ചേരി മാധവൻ നായർ സ്മാരക മന്ദിരം, പഴയ മുൻസിപ്പൽ ഓഫീസ് ഹാളിലും തൊഴിൽ തർക്ക കേസുകളും ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണം ചെയ്യും.

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ 2025 ജനുവരി 6, 13, 20, 27 തീയതികളിൽ കോട്ടയത്തും 8, 15, 22 തീയതികളിൽ പുനലൂരിലും 4, 18, 25 തീയതികളിൽ പീരുമേടും 28-ാം തീയതി തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

പി.എൻ.എക്സ്. 08/2025

date