Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്റ്ററുടെ (ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍) ഒഴിവ്

കളമശേരി ഗവ.ഐ ടി ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്റ്ററുടെ ഇനി പറയുന്ന ട്രേഡില്‍ (ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി മൂന്നിന് രാവിലെ 11-ന് അസല്‍ രേഖകള്‍ സഹിതം കളമശ്ശേരി ഐടിഐയില്‍ ഹാജരാകണം. 

മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്
യോഗ്യത: ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് (ഓട്ടോമൊബൈല്‍ സ്‌പെസിഫിക്കേഷന്‍), ഡിഗ്രിയും അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മേല്‍ വിഷയങ്ങളില്‍ ഡിപ്ലോമയും അംഗീകൃത സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ നാഷണല്‍ ക്രാഫ്റ്റ്‌സ് ഇന്‍സ്ട്രക്റ്റര്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ്  ഇലക്ട്രോണിക്‌സ്/ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (ഇടിബി) 
യോഗ്യത:മെക്കാനിക്കല്‍ /മെറ്റലര്‍ജി /പ്രൊഡക്ഷന്‍ 
എഞ്ചിനീയറിംഗ് മെക്കാട്രോണിക്‌സ് തുടങ്ങിയവയില്‍ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍എ സി യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
 

date