Post Category
ലാബ് ടെക്നീഷ്യന് താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ലാബോറട്ടറിയിലേക്ക് എച്ച് ഡി എസ് മുഖേന ഒരു വര്‍ഷ കാലയളവിലേക്ക് താത്കാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു.
യോഗ്യത പ്രീഡിഗ്രി, സര്‍ക്കാര്‍ അംഗീകൃത ഡി എം എല്‍ ടി കോഴ്സ് പാസായിരിക്കണം. പ്രായ പരിധി 35 വയസില്‍ താഴെ. കേരള പാരാ മെഡിക്കല്‍ കോഴ്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.താത്പര്യമുള്ളവര്‍ യോഗ്യത, വയസ് തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബില്‍ ജനുവരി ഒമ്പതിന് രാവിലെ 10.30 ന് നേരിട്ട് എത്തണം.
ഫോണ്‍ : 0484 2754000.
date
- Log in to post comments