Skip to main content

ദീപ്തി - ബ്രയിലി സാക്ഷരതാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 3 ന്

ബ്രെയില്‍ സാക്ഷരതാ ക്ലാസുകളുടെയും, അന്ധക്ഷേമ പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജനുവരി 3 ന് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് വനിതകള്‍ക്കായി നടത്തുന്ന വൊക്കേഷണല്‍ പരിശീലന കേന്ദ്രത്തില്‍ 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്,സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍  എ.ജി ഒലീന , പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ  എം ജെ ജോമി, കെ. ജി ഡോണാ മാസ്റ്റര്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ആശ സനില്‍, സനിത റഹീം, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് വി.കെ ശ്രീജിത്ത്, ഫെഡറേഷന്‍ സ്ഥാപക പ്രസിഡന്റ് വി എ ജോസ് തുടങ്ങിയ പങ്കെടുക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍, ജില്ലാ പഞ്ചായത്തിന്റെയും, മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ടീച്ചേഴ്‌സ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്കു മുന്നോടിയായി ബ്രെയിലി ലിപിയില്‍ പ്രാവീണ്യമുള്ള അധ്യാപകരെ കണ്ടെത്തി പരിശീലനം നല്‍കി. പൈലറ്റ് പദ്ധതി എന്ന നിലയില്‍ എറണാകുളം ജില്ലയില്‍ നിലവില്‍ 78 പഠിതാക്കളെ ആണ് കണ്ടെത്തിയിട്ടുള്ളത്. കാഴ്ച പരിമിതി നേരിടുന്നവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കി സാമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും വളര്‍ത്തിയെടുക്കാനും അവസരം നല്‍കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങി ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്.

date