Post Category
ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വിലയിരുത്തി
ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രശസ്ത കാർഡിയോ തൊറാസിക് ആന്റ് വാസ്കുലർ സർജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് സംഘം സന്ദർശനം നടത്തിയത്. ഡോ. ജയകുമാറിനെ കൂടാതെ കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം അസോ. പ്രൊഫ. ഡോ. ഫിലിപ്പ് ഐസക്, എറണാകുളം മെഡിക്കൽ കോളേജിലെ പൾമണോളജി വിഭാഗം പ്രൊഫ. ഡോ. വേണുഗോപാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആശുപത്രിയിലെ മെഡിക്കൽ സംഘവുമായി ഇവർ ട്രീറ്റ്മെന്റ് പ്ലാൻ ചർച്ച ചെയ്തു. മന്ത്രി വീണാ ജോർജ് ഈ സംഘവുമായി ആശയവിനിമയം നടത്തി. ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നു. കൃത്യമായ രീതിയിൽ ചികിത്സ തുടരുന്നുവെന്നും സംഘം വിലയിരുത്തി.
പി.എൻ.എക്സ്. 29/2025
date
- Log in to post comments