ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ ജില്ലാ ചാപ്റ്റർ രൂപീകരിച്ചു
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യരക്ഷാധികാരിയായി ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷന്റെ ജില്ലാതല ചാപ്റ്റർ രൂപീകരിച്ചു. ഐ ക്യൂ എ ഏഷ്യയുടെ ഇന്ത്യയിലെ പത്താമത്തെ ചാപ്റ്റർ ആണിത്.സബ് കളക്ടർ ഡി. രഞ്ജിത്, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിനോ , വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം. ആർ. സുനിമോൾ, കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ. റ്റി. രാകേഷ് (രക്ഷാധികാരികൾ), ഇ. മുഹമ്മദ് ദാവൂദ് (പ്രസിഡന്റ് ), വിനീത അന്ന തോമസ്(വൈസ് പ്രസിഡന്റ് ), എസ്. ജെ. അഭിശങ്കർ (സെക്രട്ടറി ), രാജലക്ഷ്മി രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറി ), ടി.എസ്. ജയ്കർ (ജില്ലാ കോർഡിനേറ്റർ ),കെ.എസ്. അശ്വിൻ , പ്രിയ മേരി ജോൺ(എക്സിക്യൂട്ടീവ് അംഗങ്ങൾ )എന്നിവരടങ്ങുന്ന ജില്ലാ ചാപ്റ്ററാണ് രൂപീകരിച്ചത്. ജില്ലാതല ക്വിസ് ചാമ്പ്യൻഷിപ്പ് ജനുവരി 15ന് ഉച്ചയ്ക്ക് 1:30ന് കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ(IQA), അവരുടെ ഏഷ്യ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് കേരളത്തിലാണ്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ക്വിസ് പ്ലെയർ ആയി ഐ.ക്യൂ.ഏ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്ന പദ്ധതി ചീഫ് സെക്രട്ടറിയുടെ ചേമ്പറിൽ വച്ച് കഴിഞ്ഞ ജൂലൈയിൽ ഉദ്ഘാടനം ചെയ്തിരുന്നു.
താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് www.iqa.asia എന്ന പോർട്ടലിൽ ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്യാം. ഒരു വർഷത്തേക്കാണ് രജിസ്ട്രേഷൻ. രജിസ്ട്രേഷൻ ഫീ 177 രൂപയാണ്. ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്യുന്ന ഒന്നാം ക്ലാസ് മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരു രജിസ്ട്രേഷൻ കാർഡും, പന്ത്രണ്ടു മാസം ഐ.ക്യൂ.ഏ കണ്ടന്റും ഓൺലൈൻ ആയി ലഭിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ,7907635399
8078210562, 9995506929 iqakeralasqc@gmail.com.
- Log in to post comments