Post Category
സ്റ്റുഡന്റ് സഭ ആലോചന യോഗം മൂന്നിന്
കല്യാശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ് സഭയുടെ ആലോചന യോഗം ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് എരിപുരം മാടായി ബാങ്ക് പിസിസി ഹാളിൽ ചേരുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.
സംസ്ഥാന പാർലമെന്ററി കാര്യ വകുപ്പ് പാർലമെന്ററി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് സ്റ്റുഡന്റ് സഭ സംഘടിപ്പിക്കുന്നത്.
മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് സ്റ്റുഡന്റ് സഭയിൽ പങ്കെടുക്കുക.
സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ വിദ്യാർത്ഥി സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി രാജ്യത്ത് ആദ്യമായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ് സ്റ്റുഡൻസ് സഭ
date
- Log in to post comments