വൈപ്പിൻ ഫോക്‌ലോർ: ഇശൽ ഫെസ്റ്റ് ജനുവരി 5ന്
വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിൻ്റെ ഭാഗമാ ഇശൽ ഫെസ്റ്റ് ജനുവരി അഞ്ച്ന് എടവനക്കാട് എ എ സെയ്തുമുഹമ്മദ് റോഡിലെ എസ് എൻ സംഘം ഓഡിറ്റോറിയത്തിൽ നടക്കും. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ സാന്നിധ്യത്തിൽ രാവിലെ 10 ന് ചലച്ചിത്ര നടൻ മജീദ് എടവനക്കാട് ഉദ്ഘാടനം ചെയ്യും.
പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരൻ റഷീദ് മോങ്ങത്തിൻ്റെ പാട്ടും പറച്ചിലും പരിപാടിക്ക് ശോഭ പകരും.
ഇശല്‍ ഫെസ്റ്റില്‍ എടവനക്കാട് ഗ്രാമപഞ്ചായത്തും സഹകരിക്കുന്നുണ്ട്. ജനകീയ കലാരൂപങ്ങളായ ഒപ്പന, മാപ്പിളപ്പാട്ട്, കോൽക്കളി എന്നിവയിൽ സംസ്ഥാനതല മത്സരം നടക്കും. മത്സരങ്ങളിൽ പങ്കാളികളാകുന്നവർക്ക് സർട്ടിഫിക്കറ്റും വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസും ഉൾപ്പെടെ ഇശൽ ഫെസ്റ്റിൽ സമ്മാനിക്കും.
ഒപ്പനയ്ക്കു യഥാക്രമം 7500, 5000, 3000 രൂപയും കോൽക്കളിക്ക് യഥാക്രമം 5001,3001, 2001 രൂപയുമാണ് സമ്മാനം.
മാപ്പിളപ്പാട്ടിൽ കാറ്റഗറി തിരിച്ചിട്ടുണ്ട്. സബ് ജൂനിയർ 12 വയസ്സ് വരെ, ജൂനിയർ 13-18വരെ, സീനിയർ 18 മുതൽ 50 വയസ്സ് വരെ, സീനിയർ സീനിയർ 50ന് മുകളിൽ മാപ്പിള കലാരൂപങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടാകും.
എടവനക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് അസീന അബ്ദുൾ സലാം അധ്യക്ഷത വഹിക്കും. റഷീദ് മോങ്ങം മുഖ്യപ്രഭാഷണം നടത്തും. കരോക്കെ ഗാനമേളയുടെ ഉപജ്ഞാതാവ് ഡോ. കെ ഐ അബ്ദുൾ ഗഫൂർ മുഖ്യാതിഥിയാകും.
മാപ്പിളപ്പാട്ട് കലാകാരൻ സിറാജുദ്ദീൻ എടവനക്കാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എ സാജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി കെ ഇക്ബാൽ, മുൻപഞ്ചായത്ത് പ്രസിഡൻ്റ് കെ യു ജീവൻ മിത്ര, പഞ്ചായത്തംഗങ്ങളായ കെ ജെ ആൽബി, ബിന്ദു ബെന്നി, സുനൈന സുധീർ, സിഡിഎസ് ചെയർപേഴ്സൺ ഗിരിജ ഷാജി ഉൾപ്പടെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
- Log in to post comments