Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐ യില്‍  സ്റ്റെനോനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ നിലവിലുള്ള  ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത കോമേഴ്സ്/ ആര്‍ട്‌സ് വിഷയത്തിലുള്ള ബിരുദവും ഷോര്‍ട്ട് ഹാന്‍ഡ് ആന്‍ഡ് ടൈപ്പിങ്ങും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമ ഇന്‍ കോമേര്‍ഷ്യല്‍ പ്രാക്ടീസും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. താത്പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം ജനുവരി ഏഴിന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍: 0479-2457496.
(പി.ആര്‍/എ.എല്‍.പി/28)

date