Skip to main content

കുടിവെള്ളത്തിന് വഴി തടസം ;വഴിയും വെള്ളവും നൽകാൻ അദാലത്തിൽ തീർപ്പ്

വയലാർ കിഴക്ക് സ്വദേശി വാസപ്പൻ കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയിൽ വഴി ഇല്ലാത്തത് ആണെന്ന കണ്ടെത്തലിൽ നടവഴി നൽകാനും ആ വഴിയിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചു കുടിവെള്ള കണഷൻ നൽകാനും ചേർത്തലയിലെ കരുതലും കൈത്താങ്ങും ആദലത്തു വേദിയിൽ മന്ത്രി സജി ചെറിയാൻ ഉത്തരവായി.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട വാസപ്പൻ പട്ടയ അവകാശം ലഭിച്ച വസ്തുവിലാണ് താമസിച്ചു പോന്നിരുന്നത്.  കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിനായി ദീർഘകാലമായി അപേക്ഷ നൽകിയിട്ട്. വഴി ഇല്ല എന്ന സാഹചര്യം കണക്കിലെടുത്തു വഴി കൂടി നൽകാനും ആ വഴിയിൽ തന്നെ പൈപ്പ്‌ലൈൻ സ്ഥാപിക്കാനും നിർദേശിച്ചു. 
ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം മുൻസിപ്പാലിറ്റി, വാട്ടർ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ ജനുവരി 16ന് വിളിച്ചുചേർത്ത് എത്രയും വേഗം തീരുമാനം അറിയിക്കാനും നിർദേശിച്ചു.

date