കുടുംബശ്രീ സംസ്ഥാന ബഡ്‌സ് കലോത്സവത്തിന് വ്യാഴാഴ്ച തുടക്കം
കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന ബഡ്‌സ് കലോത്സവം 'തില്ലാന 2025' കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ജനുവരി 9, 10 തീയതികളിലായി നടക്കും. മത്സരങ്ങലൂടെ സുഗമമായ നടത്തിപ്പിന് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ഉണ്ട്. 14 ജില്ലകളില്‍ നിന്നും 448 മത്സരാര്‍ത്ഥികള്‍ 22 വിഭാഗങ്ങളിലായി പങ്കെടുക്കുന്നു.
സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി ജില്ലാതല കലോത്സവം തിരൂരില്‍ നടത്തിയിരുന്നു. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 36 കുട്ടികളാണ് സംസ്ഥാന കലോത്സവത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. കുടുംബശ്രീ സംരംഭകര്‍ തന്നെയാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്. റീല്‍സ് മത്സരം, ചുവരെഴുത്തുകള്‍, പട്ടം പറത്തലിനൊരു ദിനം, ബ്ലോക്ക് തല വിളംബര ഘോഷയാത്ര എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികള്‍ സംഘാടകര്‍ കലോത്സവത്തിന് മുന്നോടിയായി ഒരുക്കിയിട്ടുണ്ട്.
- Log in to post comments