Skip to main content

ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത്, വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാനാകാതെ ലാപ്‌സായ, 2024ന് ഡിസംബര്‍ 31 ന് 50 വയസ് പൂര്‍ത്തിയാകാത്ത ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി ഉള്‍പ്പെടെ രജിസ്ട്രേഷന്‍ പുതുക്കാം.  2025 മാര്‍ച്ച് 31 വരെയാണ് പുതുക്കാനുള്ള അവസരം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ അല്ലാതെയോ പുതുക്കാമെന്ന് നിലമ്പൂര്‍ എംപ്ലോയ്മെന്റ് ഓഫിസര്‍ അറിയിച്ചു.

 

date