ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്കുള്ള ഭൂമി വിതരണം: പട്ടിക പ്രസിദ്ധീകരിച്ചു
മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വിതരണം നടത്തുന്നതിനായി കേന്ദ്രാനുമതി ലഭിച്ചതും വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയതുമായ 275.13 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയില്‍ ഒന്നാം ഘട്ട വിതരണത്തിന് ശേഷം അവശേഷിക്കുന്ന ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പൊയില്‍ കൊടീരി ബീറ്റ്, ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ കണ്ണന്‍കുണ്ട്, അത്തിക്കല്‍ ബീറ്റ് എന്നിവിടങ്ങളിലെ ഭൂമിവിതരണത്തിനായുള്ള കരട് പട്ടിക ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ പ്രസിദ്ധപ്പെടുത്തി. 589 അപേക്ഷകള്‍ ലഭിച്ചതില്‍, ജില്ലാ ആദിവാസി പുനരധിവാസ വികസന മിഷന്‍ 413 പേരെ അര്‍ഹതയുള്ളവരായും 176 പേരെ അര്‍ഹതയില്ലാത്തവരായും കണ്ടെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട പഞ്ചായത്തുകള്‍, വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, ബ്ലോക്ക് ഓഫീസുകള്‍ എന്നിവടങ്ങളില്‍ പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്.
ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ രേഖാമൂലം ജനുവരി 15 നകം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫിസിലോ, നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലോ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു.
- Log in to post comments