Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് ഖരമാലിന്യ സംസ്‌കരണം, ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണം എന്നിവയുടെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതിന് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമിക്കുന്നു. പ്രായപരിധി 40 വയസ്സ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ വിഷയങ്ങളില്‍ ഏതിലെങ്കിലും 50 ശതമാനത്തില്‍ കുറയാത്ത ബിടെക് ബിരുദമാണ് യോഗ്യത. മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ എന്നിവ സഹിതം ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ ജനുവരി ഒമ്പതിന് രാവിലെ 10.30ന് നേരിട്ട് ഹാജരാക്കണമെന്ന് എന്‍വയോണ്‍മെന്റ്ല്‍ എഞ്ചിനീയര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 273321198, 9188709023.

date