Skip to main content

അതിഥി അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഫിസിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. www.collegiateedu.kerala.gov.in വൈബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാന്തര ബിരുദവും (ഒബിസി നോൺക്രീമിലെയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി), എം എഡും നെറ്റ്/പിഎച്ച്ഡിയും ഉണ്ടായിരിക്കണം.  നെറ്റ് /പി എച്ച് ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ജനുവരി 13ന് രാവിലെ 11ന് കോളേജിൽ ഇന്റർവ്യൂ നടത്തും. യോഗ്യയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0490 2320227

date