Post Category
വാക് ഇൻ ഇന്റർവ്യൂ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ണൂർ ജില്ലാ കാര്യാലയത്തിൽ നാല് മാസത്തേക്ക് ടെക്നിക്കൽ അസിസ്റ്റന്റിനെ നിയോഗിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മൂന്ന് ഒഴിവുകൾ. 40 വയസ്സാണ് പ്രായപരിധി. അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ഉള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുളളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് കണ്ണൂർ റബ്കോ ഹൗസ്, ആറാം നിലയിലെ ഓഫീസിൽ ജനുവരി ഒമ്പതിന് രാവിലെ 10.30ന് ഹാജരാവുക. 25,000 രൂപ പ്രതിമാസ ഏകീകൃത വേതനം ലഭിക്കും. ഫോൺ: 0497 2711621.
date
- Log in to post comments