അദാലത്ത് അനുഗ്രഹമായി: 25 കുടുംബങ്ങൾക്ക് റേഷൻ കാർഡ്
കുട്ടനാട് താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ
25 കുടുംബങ്ങൾക്ക് അദാലത്തിൽ അനുവദിച്ച റേഷൻ കാർഡുകൾ വിതരണം ചെയ്തു.
20 അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകളും അഞ്ച് മുൻഗണനാ (പ്രയോറിറ്റി ഹൗസ്ഹോൾഡ് -പി എച്ച് എച്ച്) റേഷൻ കാർഡുകളുമാണ് വിതരണം ചെയ്തത്. കാർഡ് കൈപ്പറ്റിയ
കാവാലം സ്വദേശിനി ഇന്ദിര നാരായണൻകുട്ടിയെപോലെ ഒട്ടേറെപ്പേർക്ക് പരാതി പരിഹാര അദാലത്ത് വലിയൊരാശ്വാസമായി.
"ഞാനും ഭർത്താവും മാത്രമെ വീട്ടിലുള്ളു. ഞങ്ങൾക്ക് മക്കളില്ല. ഭർത്താവ് 2009 മുതൽ ഹൃദ്രോഗത്തിന് ചികിത്സയിലാണ്. കഴിഞ്ഞ വർഷം അദ്ദേഹത്തിന് വൃക്കരോഗവും പിടിപെട്ടു. ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം വണ്ടാനം മെഡിക്കൽ കോളേജിൽ പോയി ഡയാലിസിസ് ചെയ്യണം. കഴിഞ്ഞ വർഷം വീണ് കാലൊടിഞ്ഞതിനെ തുടർന്ന് എനിക്കും ജോലിക്ക് പോകാൻ സാധിക്കാത്ത നിലയിലാണ്.ഞങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഈ അദാലത്തിൽ എ എ വൈ കാർഡിനപേക്ഷിച്ചത്. ഒട്ടും വൈകാതെ ഓഫീസിൽ കയറി ഇറങ്ങാതെ കാർഡും ലഭിച്ചു.ഒത്തിരി നന്ദി," ഇന്ദിര പറഞ്ഞു.
എഎവൈ റേഷൻ കാർഡ് അനുവദിച്ചു കിട്ടിയവർ: സുകുമാരി(നെടുമുടി), ശ്രീകുമാരി(പൊങ്ങ), മണിയമ്മ(നെടുമുടി), സുധ(രാമങ്കരി), പൊന്നമ്മ സദാനന്ദൻ(രാമങ്കരി), ലിസിയമ്മ (രാമങ്കരി), പങ്കജാക്ഷി(പുളിങ്കുന്ന്), ഇന്ദിര നാരായണൻ കുട്ടി(പുളിങ്കുന്ന്), ബിന്ദു സജീവ് (ചമ്പക്കുളം), പി ആർ അമ്മിണിക്കുട്ടി(പുളിങ്കുന്ന്), കത്രീനാമ്മ ജോസഫ്(ചമ്പക്കുളം), സുമതി(ചമ്പക്കുളം), ടി ടി ജെസി(നെടുമുടി), ഭദ്രമ്മ(നെടുമുടി), ജയമ്മ ചാക്കോ (പുളിങ്കുന്ന്), കുഞ്ഞുമോൾ(പുളിങ്കുന്ന്), തങ്കമ്മ ജോസഫ്(പുളിങ്കുന്ന്), ഷൈല(നെടുമുടി), പൊന്നമ്മ(പുളിങ്കുന്ന്), മിനിമോൾ(പുളിങ്കുന്ന്) .
പി എച്ച് എച്ച് റേഷൻ കാർഡ് അനുവദിച്ചു കിട്ടിയവർ: പത്മാവതി(പുളിങ്കുന്ന്), ഷിജിമോൾ ജോസഫ്(പുളിങ്കുന്ന്), എ രമ (തലവടി), ജോൺ മാമ്മൻ (തലവടി), കെ ജി ശിവാനന്ദൻ (തലവടി).
- Log in to post comments