ശാരീരിക വെല്ലുവിളി നേരിടുന്ന കിരണിന് വീട് വയ്ക്കാനുള്ള തടസ്സം നീങ്ങി, വീട് നിർമാണം ആരംഭിക്കാനും നിർദ്ദേശം
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വെളിയനാട് സ്വദേശി കിരൺ സജീവിന് കരുതലും കൈത്താങ്ങും ആദലത്തു വേദിയിലൂടെ നീങ്ങിക്കിട്ടിയത് ദീർഘാകാല ആവശ്യമായ അടച്ചുറപ്പുള്ള വീട് നിർമിക്കുന്നതിന് ഉണ്ടായിരുന്ന തടസ്സം. ചാമ്പക്കുളം ഗ്രാമപഞ്ചായത്തിൽ താമസിച്ചുവന്നിരുന്ന കിരണിന് സുമനസുകളായ നാട്ടുകാർ വെളിയനാട് പഞ്ചായത്തിൽ 11 സെന്റ് സ്ഥലം വാങ്ങി നൽകിയിരുന്നു. എന്നാൽ വീട് നിർമ്മിക്കുന്നതിനു ആവശ്യമായ സ്ഥലം നികത്തി എടുക്കുന്നുന്നത് നിയമക്കുരുക്കിൽ പെടുകയായിരുന്നു. പ്രശ്നം പരിശോധിച്ച് മന്ത്രി സജി ചെറിയാൻ കിരണിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു 14 ദിവസത്തിനകം വീട് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നികത്തി നൽകുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കാൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. ചമ്പക്കുളം പഞ്ചായത്ത് അനുവദിച്ച വീട് വെളിയനാട് പഞ്ചായത്തിൽ നൽകുന്നതിനുള്ള എൻ ഓ സി 20 ദിവസത്തിനകം നൽകുവാൻ ചമ്പക്കുളം പഞ്ചായത്തു സെക്രട്ടറിയെ ചുമതലപെടുത്തി. ഫെബ്രുവരി ആദ്യ ആഴ്ച തന്നെ എല്ലാ നടപടികളും പൂർത്തിയാക്കി വീട് നിർമ്മാണം ആരംഭിക്കാൻ മന്ത്രി ഉത്തരവിട്ടു. നിയമത്തിന്റെ ചുവപ്പുനാടയിൽ കുടുങ്ങി ഏറെക്കാലമായി ദുരിതമനുഭവിച്ച കിരണും കുടുംബവും വീട് യഥാർഥ്യമാകുന്നു എന്ന സന്തോഷത്തിലാണ് ആദലത്തു വേദി വിട്ടത്.
- Log in to post comments