Skip to main content

ചികിത്സ ചെലവുകൾ ഭാരമായി; സാന്ദ്രയ്ക്കും കുടുംബത്തിനും സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്

സെറിബ്രൽ പാൾസീ രോഗബാധയെ തുടർന്ന് ജന്മനാ വൈകല്യം അനുഭവിച്ചിരുന്ന കെ എസ് സാന്ദ്രയുമായി അമ്മ കെ ആർ വിദ്യ എത്തിയത് മകളുടെ തുടർചികിത്സയ്ക്ക് സഹായം അപേക്ഷിച്ചാണ്.  ചെമ്പുപുറം കദളികാട് സ്വദേശിയായ സാന്ദ്രയെ അച്ഛൻ ഉപേക്ഷിച്ചു പോയതാണെന്ന് കുടുംബം അറിയിക്കുകയായിരുന്നു.

രണ്ടു കാലിനും സ്വാധീനം ഇല്ലാത്ത സാന്ദ്രയ്ക്ക് ചികിത്സ ലഭിച്ചാൽ നടക്കാൻ സാധിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. 
മുൻപ് പല അദാലത്തു വേദികളിലും നിവേദനം സമർപ്പിച്ചിരുന്ന   സാന്ദ്രയുടെ അപേക്ഷ കുട്ടിയുടെ സ്ഥിതികണക്കിലെടുത്തു പ്രഥമ പരിഗണന നൽകാൻ മന്ത്രി സജി ചെറിയാൻ ഉത്തരവിട്ടു.  കുട്ടിയുടെ ചികിത്സ സഹായത്തിനു സാമൂഹ്യ നീതി വകുപ്പ് നൽകുന്ന‘ പരിരക്ഷ‘ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുലക്ഷം രൂപ നൽകാനും 
മാതാവ് വിദ്യക്ക് സ്വശ്രയ തൊഴിൽ പദ്ധതി പ്രകാരം തൊഴിൽ കണ്ടെത്താൻ 35000 രൂപ നൽകാനും മന്ത്രി ഉത്തരവിട്ടു. 

മകളുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ ആദലത്തു ഉത്തരവിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാതാവ് വിദ്യ വേദി വിട്ടത്. 
 

date