കരുതലും കൈത്താങ്ങും: കുട്ടനാട് താലൂക്ക് അദാലത്തില്‍ 289 പരാതികളില്‍ തീര്‍പ്പ്
* മൊത്തം ലഭിച്ച പരാതികള്‍ 417
* പരിഗണനാര്‍ഹമായത് 329
* തീര്‍പ്പാക്കിയത് 289
* സത്വര തുടര്‍നടപടികള്‍ക്ക് ഉത്തരവിട്ടത് 40
* അദാലത്ത് ദിവസം ലഭിച്ചത് 393
സംസ്ഥാനസര്‍ക്കാര്‍ താലൂക്കുതലത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തില്‍ കുട്ടനാട് താലൂക്കില്‍ 289 പരാതികളില്‍ തീര്‍പ്പ്. തിങ്കളാഴ്ച്ച രാവിലെ 10 ന് മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തിൽ ആരംഭിച്ച അദാലത്തില്‍ ഫിഷറീസ് സാംസ്കാരി വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവർ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ചു.
അദാലത്തിലേക്ക് നേരത്തേ ലഭിച്ച 417 അപേക്ഷകളില്‍ 329 പരാതികളാണ് പരിഗണാനര്‍ഹമായി ഉണ്ടായിരുന്നത്. മറ്റ് 40 അപേക്ഷകളില്‍ സത്വര തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിച്ച് മന്ത്രിമാര്‍ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. അദാലത്തിലേക്ക് നേരത്തേ പരാതി നല്‍കിയവരെയെല്ലാം മന്ത്രിമാർ നേരില്‍ക്കണ്ടു. അദാലത്ത് ദിവസം കൗണ്ടറിലൂടെ 393 പുതിയ പരാതികള്‍ കൂടി ലഭിച്ചു. പുതിയ പരാതികള്‍ സ്വീകരിക്കാൻ ഏഴ് കൗണ്ടറുകൾ ഒരുക്കിയിരുന്നു. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും 15 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.
കദളിക്കാട് കെ ആർ വിദ്യയുടെ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ചികിത്സാസഹായമായി സാമൂഹ്യനീതി വകുപ്പ് വഴി ഒരു ലക്ഷം രൂപ അനുവദിച്ചു. കൂടാതെ വിദ്യക്ക് സ്വാശ്രയ പദ്ധതി പ്രകാരം സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 35000 രൂപയും അനുവദിച്ചു.
തലവടി പി എൻ ശിഖാമണിക്ക് വീട് വയ്ക്കാന്‍ മൂന്ന് സെൻറ് ഭൂമി നികത്തുന്നതിന് അനുവാദം നൽകുന്നതിന് ആലപ്പുഴ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസറെ ചുമതലപ്പെടുത്തി.
വർഷങ്ങളായി തീർപ്പാക്കാൻ ഉണ്ടായിരുന്ന 82 പോക്ക് വരവ് അപേക്ഷകളിൽ നികുതി സ്വീകരിക്കുന്നതിനും അദാലത്തില്‍ ഉത്തരവായി.
25 എ എ വൈ, ബി പി എൽ റേഷൻ കാർഡുകളും അദാലത്തിൽ അനുവദിച്ചുകൊണ്ട് ഉത്തരവായി. മേഖലയ അപകട ഭീഷണി ഉയർത്തുന്ന 16 വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിനും അദാലത്തിൽ ഉത്തരവിട്ടു.
തോമസ് കെ തോമസ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, എഡിഎം ആശ സി എബ്രഹാം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിനു ഐസക് രാജു, എം വി പ്രിയ, സബ് കളക്ടർ സമീർ കിഷൻ, തഹസിൽദാർ പി ഡി സുധി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീതാ ബാബു, പി അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസി ജോളി, പി കെ വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എം സി പ്രസാദ്, ടി ജി ജലജ കുമാരി, മിനി മന്മഥൻ നായർ, രേശ്മ ജോൺസൺ, കെ സുരമ്യ, എസ് അജയകുമാർ, ബിന്ദു ശ്രീകുമാർ, റ്റി കെ തങ്കച്ചൻ, റ്റി റ്റി സത്യദാസ്, നീനു ജോസഫ്, ഗായത്രി ബി നായർ, ആർ രാജുമോൻ, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവര്‍ അദാലത്തിൽ സന്നിഹിതരായിരുന്നു. രാവിലെ 10ന് ആരംഭിച്ച അദാലത്ത് ഉച്ചക്ക് 2.30 ഓടെ അവസാനിച്ചു.
- Log in to post comments