മന്ത്രി പി പ്രസാദിന്റെ ഇടപെടൽ: ശോചനീയാവസ്ഥയിലായ ഗ്രാമീണ റോഡ് ഇനി പുതുപുത്തനാകും
നെടുമുടി പഞ്ചായത്ത് പൊങ്ങ സ്വദേശി ആന്റണി ജോസഫ് തന്റെ നാടിന്റെ പൊതു ആവശ്യമായാണ് കുട്ടനാട് താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ എത്തിയത്. നാടിനെ എ സി റോഡുമായി ബന്ധിപ്പിക്കുന്ന പരിയാത്ത് മുതൽ ചാവേലി പാലം വരെയുള്ള ഗ്രാമീണ റോഡിന്റെ ശോചനീയാവസ്ഥ മാറ്റണം എന്ന പരാതി കൃഷി മന്ത്രി പി പ്രസാദ് അദാലത്തിൽ പരിഗണിക്കുകയും മന്ത്രി ചിത്രങ്ങൾ സഹിതം കണ്ട് റോഡിൻ്റെ അവസ്ഥ മനസിലാക്കുകയും ചെയ്തു. തുടർന്ന് റോഡ് കോൺക്രീറ്റ് ചെയ്ത് ഉടനടി സഞ്ചാരയോഗ്യമാക്കി കൊടുക്കുന്നതിന് നെടുമുടി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവാകുകയും ചെയ്തു.
"ഒത്തിരി സന്തോഷമുണ്ട്. വിദ്യാർഥികളും പ്രായമായവരും ഉൾപ്പെടെയുള്ള ഏകദേശം എഴുപതോളം കുടുംബങ്ങൾ ആശ്രിയിക്കുന്ന റോഡാണിത്. ഞാൻ എന്റെ നാടിന്റെ പ്രതീക്ഷയുമായാണ് അദാലത്തിൽ എത്തിയത്. ആ പ്രതീക്ഷ പൂർത്തിയാക്കുവാൻ കൃഷി മന്ത്രി നൽകിയ ഉത്തരവിന് നന്ദി," സ്റ്റേഷനറി കട ഉടമയായ ആന്റണി പറഞ്ഞു.
- Log in to post comments