Skip to main content

കാര്‍ത്തികപ്പള്ളി താലൂക്ക് അദാലത്ത് ഇന്ന്(07); മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന താലൂക്കുതല അദാലത്തുകളില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലേത് ജനുവരി 7ന് ചൊവ്വാഴ്്ച്ച രാവിലെ 9.30 ന് രാമപുരം ചേപ്പാട് താമരശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. 
ഉദ്ഘാടന സമ്മേളനത്തില്‍ എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ രമേശ് ചെന്നിത്തല, യു പ്രതിഭ, തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, കായംകുളം മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സണ്‍ പി ശശികല, ഹരിപ്പാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ രാമകൃഷ്ണന്‍, എ ഡി എം ആശ സി എബ്രഹാം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജി സന്തോഷ്, എ ശോഭ, ജോണ്‍ തോമസ്, ബിബിന്‍ സി ബാബു, ചെങ്ങന്നൂര്‍ ആര്‍ഡിഒ ജെ മോബി, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അംബുജാക്ഷി ടീച്ചര്‍, രുഗ്മിണി രാജു, തഹസില്‍ദാര്‍ പി എ സജീവ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ് പവനനാഥന്‍, എല്‍ ഉഷ, തയ്യില്‍ പ്രസന്നകുമാരി, എന്‍ സജീവന്‍, കെ വി ജ്യോതിപ്രഭ, എം കെ വേണുകുമാര്‍, രാധാമണി രാജന്‍, പത്മശ്രീ ശിവദാസന്‍, ആര്‍ രഞ്ജിനി, ഷീജാ സുരേന്ദ്രന്‍, ഗിരിജാഭായി, ഒ സൂസി, എസ് സുരേഷ്, എബി മാത്യു, എസ് വിനോദ് കുമാര്‍, മറ്റ് തദ്ധേശസ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 
ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത് ആരംഭിക്കും. അദാലത്ത് ദിവസം ഏത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും അദാലത്ത് വേദിയില്‍ സൗകര്യമുണ്ടാവും. അദാലത്തിന് എത്തുന്നവര്‍ക്കായി അന്വേഷണ കൗണ്ടറുകള്‍, കടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
(പി.ആര്‍/എ.എല്‍.പി/73)

date