Skip to main content

ദേശീയ പട്ടികജാതി കമ്മീഷൻ കേരളത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി

ദേശീയ പട്ടികജാതി കമ്മീഷൻ കേരളത്തിലെ പട്ടികജാതി വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. കമ്മീഷൻ ചെയർമാൻ  കിഷോർ മക്ക് വാനഅംഗങ്ങളായ ലവ് കുഷ് കുമാർവടേപ്പള്ളി രാമചന്ദർ  എന്നിവർ സംഘത്തിലുണ്ടായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ സാന്നിധ്യത്തിൽ വിവാന്ത ഹോട്ടലിൽ ചേർന്ന യോഗത്തിൽ കേരളത്തിൽ നടക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും നടപടികളും കമ്മീഷൻ വിലയിരുത്തി.

എംഎൽഎമാരായ എ രാജപി പി സുമോദ്ഒ എസ് അംബിക,  കെ ശാന്തകുമാരി  കെ എം സച്ചിൻദേവ് ചീഫ്  സെക്രട്ടറി ശാരദ മുരളീധരൻഡിജിപി ഷേഖ് ദർവേഷ് സാഹിബ്,  മുൻ എം പി കെ സോമപ്രസാദ്വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 83/2025

date