Skip to main content

രേഖ അപ്‌ലോഡ് ചെയ്യണം

 പത്രപ്രവർത്തക/ പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംശദായം അടയ്ക്കുന്നവർ, നിലവിൽ പത്രപ്രവർത്തകരായി/ പത്രപ്രവർത്തകേതര ജീവനക്കാരായി തുടരുന്നുണ്ടെന്നു വ്യക്തമാക്കുന്നതിനായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള രേഖ ഓൺലൈനായി ​അപ്‌ലോഡ്  ​ചെയ്യണം.
സ്ഥാപനത്തിന്റെ ഓഫീസ് മുദ്ര പതിച്ച, തൊട്ടുമുമ്പു ലഭിച്ച പേസ്ലിപ്പ് അല്ലെങ്കിൽ സ്ഥാപനത്തിന്റെ പേരും ഔദ്യോഗിക മുദ്രയുമുള്ള നിർദ്ദിഷ്ട തൊഴിൽ സർട്ടിഫിക്കറ്റ് പെൻഷൻ സോഫ്റ്റ് വെയർ വഴി ​അപ്‌ലോഡ് ചെയ്യാം. കഴിഞ്ഞ ഒരു വർഷത്തിനിടെ രേഖ നൽകാത്തവർ പുതുവർഷത്തിൽ അംശദായം അടയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഐ ആൻഡ് പിആർഡി കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ അറിയിച്ചു. ഓൺലൈൻ വഴിയുള്ള അംശദായ അടവ് ഓഫീസ് അംഗീകരിക്കുന്നത് പ്രസ്തുത രേഖയുടെ അടിസ്ഥാനത്തിലാണ്.
 

date