ഉന്നതവിദ്യാഭ്യാസ ധനസഹായം: അപേക്ഷിക്കാം
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലയിലെ അംഗങ്ങളുടെ കുട്ടി കൾക്ക് 2024 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര/കേരള സർക്കാർ, എയ്ഡഡ് സർവകലാശാലാ/കോളജുകളിൽനിന്ന് റഗുലർ കോഴ്സുകളിൽ ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ഐ.ടി.ഐ., റ്റി.റ്റി.സി., പോളിടെക്നിക്, ജനറൽ നഴ്സിങ്്, ബി.എഡ്., മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾ ആദ്യചാൻസിൽ പാസായ വിദ്യാർഥികളുടെ ക്ഷേമനിധി അംഗങ്ങളായ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ബോർഡിന്റെ വെബ് സൈറ്റായ www.agriworkersfund.org യിൽ ലഭിക്കും. മാർക്ക്ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, അംഗത്വ പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ
പകർപ്പും, പേരിലോ അഡ്രസിലോ വ്യത്യാസം ഉണ്ടെങ്കിൽ മെമ്പറുടെ സാക്ഷ്യപത്രവും കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നൽകണം. 2024 ജനുവരി മുതൽ ഡിസംബർ വരെ ലഭ്യമായ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ നൽകാം. അപേക്ഷകൾ ജനുവരി 31 വൈകിട്ട് അഞ്ചുവരെ കോട്ടയം നാഗമ്പടത്തെ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ സ്വീകരിക്കും. അപ്പീൽ അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ ഫെബ്രുവരി ഒന്നു മുതൽ 15 വരെ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481-2585604.
- Log in to post comments