Post Category
വാക് ഇന്‍ ഇന്റര്‍വ്യു ജനുവരി 10 ന്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക്നിക്കല്‍ പ്രോഫഷണലുകളുടെ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ഒഴിവുകളുടെ എണ്ണം രണ്ട്. താല്പര്യമുള്ളവര് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, അനുഭവ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി കുസാറ്റിലെ സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിന്റെ നബാര്‍ഡ് ഫണ്ടഡ് പ്രോജക്റ്റ്, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററെ സമീപിക്കണം. ബയോഡേറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ginsonjoseph@cusat.ac.in എന്ന ഇ-മെയിലിലേക്ക് അയക്കണം.
ജനുവരി 10 ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിലാണ് അഭിമുഖം നടത്തുക.
ഫോണ്‍: 8848095895
date
- Log in to post comments