കൊട്ടാരക്കര താലൂക്ക്തല അദാലത്ത് സര്‍ക്കാരിന്റെ ഇടപെടല്‍ പരാതികളുടെ എണ്ണം കുറച്ചു: മന്ത്രി കെ. എന്‍ ബാലഗോപാല്‍
സര്‍ക്കാരിന്റെ മികച്ച ഇടപെടല്‍ പരാതികളുടെ എണ്ണം കുറച്ചതായി ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍. കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 1958 മുതല്‍ ഭൂമി പതിവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദാലത്ത് മുഖേനയായി. ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അദാലത്തില്‍ മുന്‍ഗണന വിഭാഗത്തില്‍ കാര്‍ഡ് അനുവദിച്ച 17 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
596 പരാതികളാണ് അദാലത്തിനു മുന്നോടിയായി ലഭിച്ചത്. ഇതില്‍ 381 എണ്ണത്തിന് പരിഹാരം കാണിച്ച് മറുപടി നല്കി. 129 പരാതികളും പുതുതായി ലഭിക്കുന്ന പരാതികളും മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി അദാലത്ത് വേദിയില്‍ പരിഗണിക്കും. 86 അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കാന്‍ കഴിയാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഉദ്ഘാടന പരിപാടിയില്‍ കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, നഗരസഭാ ചെയര്‍പേഴ്സണ്‍ എസ് ആര് രമേശ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി രാധാകൃഷ്ണന്, വി കെ ജ്യോതി, കെ മധു, മനോജ്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വി സുമലാല്‍, സ്ഥിരംസമിതി അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 34/2025)
- Log in to post comments