അതിദാരിദ്ര്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി വയോധിക
ചിതറ പഞ്ചായത്തിലെ വേങ്കോട് വാര്‍ഡിലെ 75 കാരിയായ പൊന്നമ്മ അതിദാരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമായാണ് കൊട്ടാരക്കര താലൂക്ക് അദാലത്തില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ അതിരു തര്‍ക്കങ്ങള്‍ കാരണം സ്വന്തം ഭൂമി വില്‍ക്കേണ്ടി വന്നതായും മറ്റുഭൂമി വാങ്ങാന്‍ സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. 34 വയസ്സുള്ള മകന് ശാരീരിക അവശതകള്‍ കാരണം തുടര്‍ച്ചയായി കൂലിപ്പണിക്ക് പോകാനും കഴിയില്ല. നിലവില്‍ ഇവര്‍ ചിതറ പഞ്ചായത്തിലെ വ്യാപാരസ്ഥാപനത്തിനു പിന്നിലെ ചെറിയ മുറിയില്‍ വാടകയ്ക്കാണ് താമസം. വ്യാപാര സ്ഥാപനമായതിനാല്‍ പഞ്ചായത്ത് വഴി നടപ്പാക്കുന്ന പല സര്‍വ്വേകളിലും ഉള്‍പ്പെടുത്താനും കഴിയില്ല. അതിനാല്‍ വയോജനങ്ങള്‍ക്ക് പഞ്ചായത്ത് വഴി ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അതിദാരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സഹായിക്കണമെന്നാണ് അപേക്ഷ. പരാതി പരിഗണിച്ച മന്ത്രി കെ എന്‍ ബാലഗോപാല്‍ അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
(പി.ആര്‍.കെ നമ്പര്‍ 36/2025)
- Log in to post comments