Skip to main content

പ്രസംഗമത്സരവും ക്വിസ് മത്സരവും

ജനുവരി 12 ലെ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ഹയര്‍സെക്കഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രസംഗമത്സരം ജനുവരി പത്തിന് ഉച്ച കഴിഞ്ഞ് 2.30 നും 25 ലെ ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് 21 ന് 2.30 ന് ക്വിസ് മത്സരവും നടത്തും.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ യുവജനങ്ങളുടെ പങ്ക് എന്നതാണ് പ്രസംഗ മൽസരത്തിലെ വിഷയം.  ജില്ലാ കളക്‌ട്രേറ്റ് പ്ലാനിംഗ് ഹാളിലായിരിക്കും മൽസരങ്ങൾ.   വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ് എന്നിവയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

date