Skip to main content

വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്ന പദ്ധതി'യിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ കലാരംഗങ്ങളില്‍ തുടരുന്നവരും പട്ടികജാതി വിഭാഗത്തില്‍പെട്ടവരുമായ കുറഞ്ഞത് അഞ്ച് പേരെങ്കിലും ഉള്‍പ്പെടുന്ന രജിസ്റ്റര്‍ ചെയ്ത വനിതകളുടെ വാദ്യകലാ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കലാ ഇനങ്ങളില്‍ കഴിവ് തെളിയിച്ചതിന്റെ സാക്ഷ്യപത്രം, ജാതി-വരുമാന-റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ഇപ്പോഴും കലാരംഗത്ത് തുടരുന്നു എന്നത് തെളിയിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്-റേഷന്‍-ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, സംഘം രജിസ്റ്റര്‍ ചെയ്തതിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 15 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും  ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും.

date