Skip to main content

പ്രോത്സാഹന ധനസഹായം

ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ നാലുവരെയുളള ക്ലാസുകളില്‍ പഠനം നടത്തുന്നതും 2024 ജൂണ്‍ മുതല്‍ 2025 ജനുവരി വരെയുളള ഓരോ മാസവും കുറഞ്ഞത് 75 ശതമാനം ഹാജര്‍ ഉളളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുളള പ്രോത്സാഹന ധനസഹായത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ പേര്, ക്ലാസ്, ജാതി, രക്ഷിതാവിന്റെ പേര്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് , ഫോണ്‍ നമ്പര്‍ , ഹാജര്‍ ഉണ്ടെന്നുളള സാക്ഷ്യപത്രം എന്നിവ സഹിതം പ്രഥമാധ്യാപകര്‍ക്ക് റാന്നി ട്രൈബല്‍ ഡവല്പമെന്റ് ഓഫീസില്‍ ഫെബ്രുവരി രണ്ടുവരെ അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍ ഹോസ്റ്റലുകള്‍, എംആര്‍എസ് എന്നിവിടങ്ങളില്‍ താമസിച്ചുപഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായത്തിന് അര്‍ഹതയില്ലയെന്ന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.

date