ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം / ഇളവ്
ദേശീയപാത നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്കായി ലോറി/ട്രക്ക് വാഹനങ്ങള്‍ സ്കൂള്‍ സമയങ്ങളില്‍ വേഗനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കി ഓടണമെന്ന് ജില്ല കലക്ടര്‍. 30 ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്നു മുതല്‍ 4.30 വരെയും നിരോധിച്ചുകൊണ്ടുളള സമയക്രമീകരണങ്ങളില്‍ നിന്നും 30 ടിപ്പര്‍ ലോറികളെ ഒഴിവാക്കി. ഉത്തരവ് വാഹനങ്ങളില്‍ പതിപ്പിക്കണം. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് സ്കൂള്‍ സമയത്ത് വേഗം കുറയ്ക്കണം. വാഹനങ്ങളുടെ അശ്രദ്ധയാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് കമ്പനി അധികൃതര്‍ക്കാണ് ഉത്തരവാദിത്തം. നിയമലംഘനം ഉണ്ടായാല്‍ പോലീസ്, മോട്ടര്‍ വെഹിക്കിള്‍ അധികൃതര്‍ വിവരം ജില്ലാ കലക്ടറെ അറിയിക്കണം. നിബന്ധനകള്‍ പാലിക്കാതിരുന്നാല്‍ നല്കിയ ഇളവ് പിന്‍വലിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments