Skip to main content
മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ സമ്പൂര്‍ണ ഹരിത വിദ്യാലയം പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും പ്രസിഡന്റ് ഇന്‍ ചാര്‍ജ് ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഹരിതവിദ്യാലയം പ്രഖ്യാപനം നടത്തി

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി സമ്പൂര്‍ണ ഹരിത വിദ്യാലയം പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി തോമസ് അധ്യക്ഷയായി. ഹരിത കേരളം ജില്ല കോ-ഓഡിനേറ്റര്‍ ജി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിസിലി തോമസ്, . ജനപ്രതിനിധികളായ  റെന്‍സിന്‍ കെ. രാജന്‍ , റ്റി. കെ. രാമചന്ദ്രന്‍ നായര്‍, ലതചന്ദ്രന്‍, റീന തോമസ്, പഞ്ചായത്ത് സെക്രട്ടറി വി. സുമേഷ് കുമാര്‍   തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും യോഗത്തില്‍ പങ്കെടുത്തു. 14 സ്‌കൂളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

date