Skip to main content
ആറ•ുള മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ.് പ്രേംകൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിക്കുന്നു

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

സ്പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആറ•ുള മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിതരണംചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ.് പ്രേംകൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു.
വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സജീവമായി പങ്കെടുക്കണം. അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേജ്തലത്തില്‍ കൂടുന്ന ബിഎല്‍ഒ, ബൂത്ത്‌ലെവല്‍ ഏജന്റുമാരുടെ യോഗത്തില്‍ അറിയിക്കണം. ആക്ഷേപരഹിതമായ വോട്ടര്‍ പട്ടികയിലൂടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കി പൂര്‍ത്തിയാക്കാന്‍ സാധിക്കും- ജില്ലാ കല്കടര്‍ വ്യക്തമാക്കി.  
എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബന്ധപ്പെട്ട ഇആര്‍ഒ ഓഫീസില്‍ നിന്നും കൈപ്പറ്റാം. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ആറ•ുള ഇ.ആര്‍.ഒ മിനി തോമസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ജയകൃഷ്ണന്‍, മുഹമ്മദ് ഇസ്മായില്‍, സി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date