Skip to main content
അടൂര്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ  അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനയോഗം

ആസ്തിവികസന ഫണ്ട് വിനിയോഗം വിലയിരുത്തി

അടൂര്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ  അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനം ചെയ്തു. 15 ദിവസം കൂടുമ്പോള്‍ വര്‍ക്കുകളുടെ പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറണം എന്ന് നിര്‍ദേശം നല്‍കി. എംഎല്‍എ ഫണ്ടില്‍നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന അടൂര്‍ ഗാന്ധി പാര്‍ക്കിന്റെ സ്റ്റേജ്, കനോപ്പി, അനുബന്ധപ്രവൃത്തികള്‍ എന്നിവയ്ക്ക് ഭരണാനുമതി നല്‍കാനും തീരുമാനമായി. എ ഡി സി ജനറല്‍ രാജ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date