ഗ്രീന്‍ പാര്‍ക്ക് ഉദ്ഘാടനം 10 ന്
ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി എട്ട് കോടി രൂപ ചെലവില്‍ തീര്‍ത്ത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ ഫാക്ടറി- ഗ്രീന്‍ പാര്‍ക്ക് കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ജനുവരി 10 ന് വൈകിട്ട് 4.30 ന് ഉദ്ഘാടനം ചെയ്യും.
സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഫാക്ടറിയിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍നിന്നും ഹരിതകര്‍മസേന മുഖാന്തിരം ശേഖരിക്കുന്ന പുന:ചംക്രമണയോഗ്യമായ പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ സംസ്‌കരിച്ച് വൈവിദ്ധ്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്.
ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഹരിതകര്‍മസേനയെ ആദരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫാക്ടറി നിര്‍മാതാക്കളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയാകും. എം.പി, എംഎല്‍എമാര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments