Skip to main content

കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് അദാലത്ത് നാളെ (10) 

 

കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് അദാലത്ത് നാളെ (ജനുവരി 10) കോതമംഗലം സെന്റ് തോമസ് (ചെറിയ പള്ളി) ഹാളിൽ രാവിലെ 10 ന് നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ൪ജ്, വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് എന്നിവർ അദാലത്തിന് നേതൃത്വം നൽകും. 

എം പി മാരായ  അഡ്വ. ഡീൻ കുര്യാക്കോസ്, എം എൽ എ മാരായ ആന്റണി ജോൺ, ഡോ. മാത്യു കുഴൽനാടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീ൪, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, വാ൪ഡ് കൗൺസില൪ ഷിബു കുര്യാക്കോസ്, മുവാറ്റുപുഴ ആ൪ഡിഒ പി.എ൯. അനി തുടങ്ങിയവർ പങ്കെടുക്കും.

date