Skip to main content

തൃപ്പൂണിത്തുറയിലെ ഗതാഗത കുരുക്ക് പരിഹരിക്കണം:താലൂക്ക് വികസനസമിതി 

 

ത്യപ്പൂണിത്തുറ കിഴക്കേകോട്ടയില്‍ നിന്നും പൂത്തോട്ടക്ക്‌ തിരിയുന്ന ഭാഗത്ത്‌  ഗതാഗത കുരുക്ക് രൂക്ഷമാണെന്നും  അവിടുത്തെ  മീഡിയൻ മാറ്റി സ്ഥാപിക്കണമെന്നും കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു.  സ്റ്റാച്യുവിനു സമീപത്ത് അനധികൃതമായി  കടകള്‍ പ്രവര്‍ത്തിക്കുന്നതിനാലുളള ഗതാഗത തടസം, കരിങ്ങാച്ചിറ പാസ്‌പോര്‍ട്ട് ഓഫീസിലെ അന്യായമായ വാഹനപാര്‍ക്കിങ് പിരിവ്, തൃപ്പൂണിത്തുറ സ്റ്റാച്യു മുതല്‍ ബസ്സ്റ്റാന്റ്, കിഴക്കേകോട്ട  എന്നിവിടങ്ങളിലെ കാല്‍നടപ്പാതകള്‍ കൈവരി കെട്ടി സംരക്ഷിക്കുക തുടങ്ങിയ  വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍  സി പി ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായി. കണയന്നൂര്‍ തഹസില്‍ദാര്‍ ഡി വിനോദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date