അസാപ് ഐടി കോഴ്‌സുകളില്‍ പ്രവേശനം
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള നടത്തുന്ന തൊഴിലധിഷ്ഠിത ഐടി കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. സൈബര്‍ സെക്യൂരിറ്റി, പൈത്തണ്‍ ഫോര്‍ ഡാറ്റ മാനേജ്മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ്് മെഷീന്‍ ലേണിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം നടക്കുന്നു. പരിമിതമായ സീറ്റുകള്‍ മാത്രം. അപേക്ഷിക്കേണ്ട അവസാന തീയതി 12/1/2025.
സൈബര്‍ സെക്യൂരിറ്റി എസ്ഒസി അനലിസ്റ്റ് - 320 മണിക്കൂര്‍, പൈത്തണ്‍ ഫോര്‍ ഡാറ്റ മാനേജ്മെന്റ്- 400 മണിക്കൂര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് - 720 മണിക്കൂര്‍. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായം അസാപ് കേരള നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ ഉടന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://forms.gle/n9KWo4xgw8aNPoSa8. കൂടുതല്‍ വിവരങ്ങള്‍ക്ക് :- www.asapkerala.gov.in ഫോണ്‍ : 8848179814
- Log in to post comments