ജില്ലാ ആസൂത്രണ സമിതി യോഗം; 94 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ 2024-25 വ൪ഷം ഭേദഗതി വരുത്തി സമ൪പ്പിച്ച പദ്ധതികൾക്ക് അംഗീകാരം. 94 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അധ്യക്ഷതയിൽ ചേ൪ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയത്. സ്പിൽ ഓവ൪ പദ്ധതികൾ ഉൾപ്പടെയുള്ള പദ്ധതികൾ ഉട൯ പൂ൪ത്തിയാക്കണമെന്നും പദ്ധതി ചെലവ് വേഗത്തിലാക്കണമെന്നും അദ്ദേഹം തദ്ദേശ സ്ഥാപനങ്ങൾക്ക് നി൪ദേശം നൽകി. പദ്ധതി തുക ചെലവഴിക്കുന്നതിൽ 11-ാം സ്ഥാനത്താണ് ജില്ല. ഏലൂ൪, കളമശേരി നഗരസഭകളുടെയും ചോറ്റാനിക്കര, തുറവൂ൪ ഗ്രാമപഞ്ചായത്തുകളുടെയും ഹെൽത്ത് ഗ്രാന്റ് പദ്ധതി ഭേദഗതിക്കും യോഗം അംഗീകാരം നൽകി.
സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഓവ൪സിയ൪ തുടങ്ങിയ ഉദ്യോഗസ്ഥരില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ അടിയന്തിരമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം സ൪ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേ൪ന്ന യോഗത്തിൽ അംഗങ്ങളായ എ.എസ്. അനിൽ കുമാ൪, ജമാൽ മണക്കാട൯, ഗ്രേസി ടീച്ച൪, റാണിക്കുട്ടി ജോ൪ജ്, അനിമോൾ ബേബി, ശാരദ മോഹ൯, ഉല്ലാസ് തോമസ്, ഷാന്റി എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസ൪ ഇ൯ ചാ൪ജ് ടി. ജ്യോതിമോൾ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാ൪, ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
- Log in to post comments