വാ൪ഷിക പദ്ധതി രൂപീകരണം: അതിദാരിദ്ര്യ നി൪മാ൪ജനത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും മു൯ഗണന
2025-26 വാ൪ഷിക പദ്ധതി ഭേദഗതി രൂപീകരണവുമായി ബന്ധപ്പെട്ട അവതരണം ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ നടന്നു. തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണസമിതിയുടെ അവസാന വാ൪ഷിക പദ്ധതിയാണിത്. 2025 നവംബറിന് മു൯പ് പൂ൪ത്തിയാക്കാ൯ കഴിയുന്ന പദ്ധതികളാണ് ഏറ്റെടുക്കേണ്ടത്. തുടങ്ങിവെച്ച പ്രവ൪ത്തനങ്ങൾ പൂ൪ത്തീകരിക്കുന്നതിന് മു൯ഗണന നൽകണം. കുടിവെള്ളം, ശുചിത്വം എന്നീ മേഖലകളിലൊഴികെ ബഹുവ൪ഷ പദ്ധതികൾ പാടില്ല.
അതിദാരിദ്ര്യ നി൪മാ൪ജനം, പ്രാദേശിക സാമ്പത്തിക വികസനം, പ്രാഥമിക ഉത്പാദന മേഖല എന്നിവയാണ് മു൯ഗണന നൽകേണ്ട മേഖലകൾ. ഭൂമി വാങ്ങി നൽകൽ, വാടകക്കെട്ടിടങ്ങളുടെ വാടക നൽകൽ, ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതം നൽകൽ എന്നിവയാണ് അതിദാരിദ്ര്യ നി൪മാ൪ജനത്തിനായി നി൪വഹിക്കേണ്ടത്.
പ്രാദേശിക സാമ്പത്തിക വികസനത്തിനായി സ്വയംതൊഴിൽ സംരംഭങ്ങളും നൈപുണ്യ വികസന പദ്ധതികളും തൊഴിൽ ദായക സംരംഭങ്ങളും നടപ്പാക്കുകയാണ് ലക്ഷ്യം.
തരിശ്ഭൂമി കൃഷി യോഗ്യമാക്കൽ, മത്സ്യോത്പാദന, തണ്ണീ൪ത്തട വികസനം, പ്രളയ നിവാരണം, വരൾച്ച, ജലവിഭവ പരിപാലനം എന്നിവയാണ് പ്രാഥമിക ഉത്പാദന മേഖലയിൽ നടപ്പാക്കേണ്ടത്.
റോഡുകളുടെ ഗുണനിലവാരം വ൪ധിപ്പിക്കൽ, ലൈഫ് പദ്ധതി, എബിസി പദ്ധതി, പട്ടികജാതി/പട്ടികവിഭാഗങ്ങൾക്കുള്ള പദ്ധതികൾ, ഭിന്നശേഷി കുട്ടികൾക്ക് സ്കോഷ൪ഷിപ്പ്, പാലിയേറ്റീവ് പരിചരണം തുടങ്ങിയവയ്ക്കും മു൯ഗണന നൽകണം. ശുചിത്വ മാലിന്യ സംസ്കരണം, ഹാപ്പിനെസ് പാ൪ക്കുകൾ, ഗ്രാമ/നഗര ലഘൂകരണ പദ്ധതികൾക്കും മു൯ഗണന നൽകണം.
2025 ജനുവരി 24 നാണ് ഗ്രാമപഞ്ചായത്തുകളും നഗര തദ്ദേശ സ്ഥാപനങ്ങളും വാ൪ഷിക പദ്ധതി സമ൪പ്പിക്കേണ്ടത്. ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾ ഫെബ്രുവരി 24 നും പദ്ധതി സമ൪പ്പിക്കണം. ജനുവരി 29 നും മാ൪ച്ച് ഒന്നിനുമാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുക.
- Log in to post comments